Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Veterinary Doctors

Kasaragod

വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ​ക്കും ക്ഷാ​മം; ഡോ​ക്ട​റി​ല്ലാ​തെ 19 മൃ​ഗാ​ശു​പ​ത്രി​ക​ൾ

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ 26 വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ​ക്കും ക​ടു​ത്ത ക്ഷാ​മം. ഏ​റെ​ക്കാ​ല​ത്തി​നു ശേ​ഷം ഡോ​ക്ട​ർ​മാ​രു​ടെ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക ഇ​റ​ങ്ങി​യ​തോ​ടെ ജി​ല്ല​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ൾ 26 ആ​യി. 19 സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​ക​ളി​ലാ​ണ് ഡോ​ക്ട​റി​ല്ലാ​താ​യ​ത്. മ​റ്റി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും തി​ര​ക്കും ജോ​ലി​ഭാ​ര​വും മൂ​ല​വും പ​ല​പ്പോ​ഴും അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

രാ​ത്രി​കാ​ല മൃ​ഗ​ചി​കി​ത്സ​യ്ക്കാ​യി വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ചി​രു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ പ​ല​യി​ട​ത്തും ഈ ​സം​വി​ധാ​ന​വും നി​ല​ച്ച മ​ട്ടാ​ണ്.

ക​ള്ളാ​ർ, കു​റ്റി​ക്കോ​ൽ, ബേ​ഡ​ഡു​ക്ക, മു​ളി​യാ​ർ, മ​ഞ്ചേ​ശ്വ​രം, മ​ധൂ​ർ, ദേ​ലം​പാ​ടി, കു​മ്പ​ള, മൊ​ഗ്രാ​ൽ പു​ത്തൂ​ർ, മീ​ഞ്ച, പ​ര​വ​ന​ടു​ക്കം, ത​ച്ച​ങ്ങാ​ട്, മു​ഗു, കൊ​ന്ന​ക്കാ​ട്, ചീ​മേ​നി, വ​ലി​യ​പ​റ​മ്പ്, പ​ട​ന്ന, നാ​യ​ന്മാ​ർ​മൂ​ല, മം​ഗ​ൽ​പാ​ടി മൃ​ഗാ​ശു​പ​ത്രി​ക​ളി​ലാ​ണ് ഡോ​ക്ട​റി​ല്ലാ​താ​യ​ത്. ഇ​തോ​ടൊ​പ്പം കാ​സ​ർ​ഗോ​ഡ് ജി​ല്ലാ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലും കാ​ഞ്ഞ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ലും ഒ​ഴി​വു​ക​ളു​ണ്ട്. ക​ന്നു​കാ​ലി​ക​ൾ​ക്ക് മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ക്ഷീ​ര​ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്.

വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക​യി​ൽ നി​ന്ന് വ​രും​ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ജി​ല്ല​യി​ൽ പു​തി​യ നി​യ​മ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രി​ൽ നി​ന്നു ല​ഭി​ക്കു​ന്ന ഉ​റ​പ്പ്. എ​ന്നാ​ൽ അ​തി​ന് കാ​ല​താ​മ​സ​മു​ണ്ടാ​കും​തോ​റും ക​ർ​ഷ​ക​ർ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യെ നേ​രി​ടു​ക​യാ​ണ്.

ജി​ല്ല​യി​ൽ കൂ​ടു​ത​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌

ജി​ല്ല​യി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ ക​ടു​ത്ത ക്ഷാ​മം ക്ഷീ​ര​ക​ർ​ഷ​ക​രെ​യും മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ​ത്തെ​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്നും പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യ​വും വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ ജി​ല്ലാ വെ​റ്റ​റി​ന​റി സ​ർ​ജ​നു​മാ​യ ഡോ. ​ടി​റ്റോ ജോ​സ​ഫും പ​റ​ഞ്ഞു.

സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​തോ​ടെ ആ​റ് സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​രു​ടെ​യും 18 വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​രു​ടെ​യും ഒ​ഴി​വു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. മി​ക്ക സ്ഥാ​പ​ന​ങ്ങ​ളി​ലും ഡോ​ക്ട​ർ​മാ​ർ​ക്ക് അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മൃ​ഗ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ജി​ല്ല​യെ അ​വ​ഗ​ണി​ച്ചി​രു​ന്ന സാ​ഹ​ച​ര്യം ഇ​നി​യും ആ​വ​ർ​ത്തി​ച്ചു​കൂ​ടെ​ന്നും ഉ​ട​ൻ ന​ട​ക്കാ​നി​രി​ക്കു​ന്ന പി​എ​സ്‌​സി നി​യ​മ​ന​ത്തി​ൽ ജി​ല്ല​യ്ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്കും വ​കു​പ്പ് മേ​ധാ​വി​ക്കും നി​വേ​ദ​നം ന​ൽ​കി​യ​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു

Latest News

Corehub Up